Twitter Facebook
Events Calendar
In Focus

SANGEETHOLSAVAM on 19th & 20th May 2012(Saturday & Sunday) from 9.00 AM to 6.00 PM Read More ..

2012 Summer owrkshop for students Read More ..

Temple Hours
Weekdays:
6.00 am to 9.00 am and 6.00 pm to 9.00 pm
Weekends:
6.00 am to 12 noon and 3.00 pm to 9.00 pm
Deeparadhana 7:30 pm

Location and Direction
125 Father Tobin Rd Brampton, ON L6R 3K2
Contact Us

Temple
Tel: 905-799-0900

Email:
gtbrampton@yahoo.ca

Admin Contact


Acknowledgement:
Thanks to devotees who contributed towards the English translations, pictures, Intro page music and other web content.

Hindu Traditions/Days of Religious Significance - explanation by Thirumeni Divakaran Namboothiri

Days of Religious Significance that occur annually

Information has been provided by Thirumeni in Malayalam and some portions have been translated into English by various devotees. Both languages have been retained where possible. This is arranged month-wise from January to December. We will be frequently updating this page with more information.

Poonthanadinam

(Comes in Feb-March/Makaram-Kumbham)
Poonthanam is the name of a Namboothiri mana. He was a staunch devotee of Lord Guruvayurappan. His greatest work 'Jnanapana' (loosely translated 'Pot of Knowledge') is a style of folk poems written in common man's language and verse. Songs from the Jnanapana are sung on this day as an offering to Lord Guruvayurappan.

Back to Top

Sivarathri

(Comes in Feb-March/Makaram-Kumbham)

കുംഭമാസത്തില് കറുത്ത ചതുര്‍ദ്ദശി, രാത്രി വരുന്ന ദിവസം ആണ് ശിവരാത്രി. വര്‍ത്തെ ഒരു വൃത്തമാക്കി കാണുകയാണെങ്കില് ചിങ്ങത്തില് വിനായകചതുര്‍ത്ഥി വരുന്ന ബിന്ദുവിന്‍റെ ഏതാണ്ട് ഏതിര്‍ഭാഗത്ത് കുംഭത്തിലായിട്ടാകും ശിവരാത്രി എന്ന ബിന്ദു വരിക. വിനായകസംബന്ധിയായതെല്ലാം ഒരു തുടക്കത്തിനെ സൂചിപ്പിയ്ക്കുന്നതാണല്ലോ. അങ്ങിനെ ആണെങ്കില് ആ തുടക്കത്തിന് ലക്ഷ്യവും വേണമല്ലോ. ആലക്ഷ്യമാണ് ശിവരാത്രി.

യോഗത്തില് കുണ്ഡലനി ഉണര്‍ന്ന് സഹസ്രാരത്തില് എത്തി ശിവനുമായി ചേരുന്നതാണ് പരമലക്ഷ്യം എന്നുണ്ട്. പ്രകൃതിയിലെ കുണ്ഡലിന്യുത്ഥാപനമാണ് വിനായകചതുര്‍ത്ഥി എങ്കില് സഹസ്രാരത്തിലെത്തുന്ന സന്ദര്‍ഭമാണ് ശിവരാത്രി. ഈ കാലത്ത് ജപം ധ്യാനം മുതലായതു നടത്തുന്നത് വളരെ നല്ലതാണ്.

ഒരു കാട്ടാളന് രാത്രി മരത്തിന്‍മുകളില് ജലപാനംപോലും ലഭിയാതെ പെട്ടുപോയി. ഉറങ്ങാതിരിയ്ക്കാന് മരത്തിലെ ഇല വെറുതെ പൊട്ടിച്ചിട്ടു തുടങ്ങി. കാട്ടാളന്‍റെ ജീവിതാന്ത്യത്തില് ശിവപാര്‍ഷദന്മാര് പ്രത്യക്ഷപ്പെട്ടു. അവര് പറഞ്ഞപ്പോഴാണ് താന് ഇരുന്ന മരത്തിന് ചുവട്ടില് ശിവലിങ്ഗമുണ്ടായിരുന്നതും രാത്രി മുഴുവന് ആരാധിച്ചത് ഇരുന്ന കൂവളമരത്തിലെ ഇലകളായിരുന്നു എന്നു അദ്ദേഹത്തിന് മനസ്സിലായത്. ആ ശിവരാത്രി ദിവസം അറിയാതെ ആണെങ്കിലും ചെയ്ത പുണ്യത്താലാണ് ശിവപാര്‍ഷദന്മാര് കാട്ടാളന് പ്രത്യക്ഷപ്പെട്ടത്. അത്ര പ്രാധാന്യമാണ് ശിവരാത്രിയ്കുള്ളത്.

(നമ്മള് ഇവിടെ പദ്മമിട്ട് ശിവപൂജ നടത്തുകയായിരിയ്ക്കും ചെയ്യുക.)

English translation of above:
Each month there are two Chathurdasis (the day before the Full Moon or the New Moon). Sivarathri is the day before the new moon coming in the Malayalam Month of Kumbham (roughly corresponding to the Tamil month of Maasi) - approximately mid-February to mid March. If one were to look at one year, as a circle, Sivarathri will be at a spot roughly opposite to the spot where Vinayaka Chathurthi comes (which is some time in the Malayalam month of Chingam & Tamil month of Aavani corresponding to approx. mid Aug to mid Sep). Both pertain, in some way, to Vinayaka (Ganapathy-Ganesa). Anything pertaining to Vinayaka is considered to be the beginning of something. If there is a beginning, there has to be an end (aim) too. Sivarathri is that end of what was started at Vinayaka Chathurthy.

On the path to salvation, Sivarathri is when Kundalini (one of the six prime centres of awakening in our body) is properly awoken and reaches its pinnacle and is supposed to blend and be one with Lord Siva. That means what is awoken in Chingam has now reached its required end. That point of reaching that end/aim is Sivarathri. It is considered a very good/auspicious time for chanting, meditation and so on. There is also the story of a hunter who was held up in a forest one night. He decided to spend the night sitting on a tree. He did not have anything to eat or drink. To keep himself awake he started plucking one leaf after another from the tree and dropped them to the ground. Little did he realize that the tree he was sitting on was actually Koovalam - "Crataeva Religiosa" - and that there was a Siva Linga - the Deity of Lord Siva - at the foot of the tree. So when he dropped the leaves, they were like offerings to Lord Siva. Towards the end of his life, to his surprise, Lord Siva appeared along with His consort, Parvathi. Lord Siva told the hunter that this was as a sign of gratitude to the hunter who had unknowingly offered a "Pooja" Lord Siva. Such is the importance of observing Sivarathri.

(Note: In our temple, since we do not have an installed deity of Lord Siva, we will do a "Padmam" - (a certain design fit enough for the Priest to invoke the Deity by means of specific Mantras) - and then do a Pooja for Lord Siva who is installed there by invocation.

Back to Top

Vishu

(Comes mid-April/Medam)

വടക്കന് കേരളത്തില് പണ്ടെല്ലാം വര്ഷാരംഭം മേടം മുതലായിരുന്നു. (കേരളത്തിലൊഴിച്ച് എല്ലായിടത്തും വര്ഷാരംഭം ഏതാണ്ട് വിഷുവിനോട് അനുബന്ധിച്ചു തന്നെ ആണ് വരുന്നത്) വര്ഷാരംഭ ദിവസം ശ്രീകരമായ വസതുക്കള് കണികണ്ട് തുടക്കം കുറിയ്ക്കുന്നത് നല്ലതാണെന്ന വിശ്വാസം ആണ് വിഷുവിന് കണി ആചരിയ്ക്കാന് ഉള്ള ഒരു കാരണം. ദക്ഷയാഗസമയത്ത് ശിവനിന്ദയ്ക്ക് കൂട്ടുനിന്ന സൂര്യന് ഉദിയ്ക്കുന്നത് മേടത്തിലാണത്രേ. ഓരോ മാസത്തില് അഥവാ ഓരോ രാശിയില് നില്ക്കുന്ന സൂര്യനേയും പ്രത്യേകം പേരിലാണ് അറിയുന്നത്. അതില് മേടമാസത്തില് നില്ക്കുന്ന സൂര്യനായ ത്വഷ്ടാവ് ശിവനിന്ദയ്ക്ക് കൂട്ടുനിന്നു. അതിന്റെ ഫലമായി ത്വഷ്ടവിന്റെ പല്ല് ശിവഭൂതഗണങ്ങള് കൊഴിച്ചു. അങ്ങിനെ ശിവനിന്ദകാരണം ഇളിഭ്യനായ ത്വഷ്ടാവിനെ കണികാണരുത് എന്നു വിചാരിച്ചാണ് മങ്ഗളവസ്തുക്കള് കണികാണുന്നത്. കേരളീയരെ സംബന്ധിച്ചിടത്തോളം ശ്രീഗുരുവായൂരപ്പനല്ലാതെ ആരാണ് മങ്ഗളങ്ങളില് വെച്ച് മങ്ഗളത്വം ഉള്ളവനായിട്ടുള്ളത്. പരമമങ്ഗളമൂര്ത്തിയായ ഗുരുവായൂരപ്പനെ കണികണ്ട് തുടങ്ങുന്നത് വലിയകാര്യം തന്നെ ആണല്ലോ.

വിഷുവം രണ്ടുകാലത്തു വരും. തുലാമാസത്തിലും മേടമാസത്തിലും. പണ്ട് രാവുപകലുകള് ഒരേനീളമാകുന്ന ദിവസങ്ങളായിരുന്നു ഇവ.(ഭൂമിയുടെ ചെരിവില് വരുന്ന വളരെ ചെറിയ വ്യത്യാസം പ്രകൃതിക്ഷോഭങ്ങള്എന്നിവ ദിവസത്തിന്റെ നീളത്തിനും മറ്റും വരുത്തുന്നവ്യത്യാസങ്ങള് എല്ലാം കാരണം ഇത് ഇപ്പോള് മാറിയിട്ടുണ്ട്.) അതായത് ഉത്തായണത്തിന്റെ പകുതിയും ദക്ഷിണായത്തിന്റെ പകുതിയും ആണ് ആദിവസങ്ങള്. ഇതില് ഉത്തരായണത്തിന്റെ പകുതിയായിവരുന്ന ദിവസമാണ് നമ്മള് വിഷുആയി ആചരിയ്ക്കുന്നത്.

മേടസങ്ക്രമം കഴിഞ്ഞു വരുന്ന ഉദയത്തിനുമുംപാണ് വിഷു കാണുന്നത്.

English translation of the above:
New Year starts in northern Kerala on the first day of the month of Met(d)am (Mesha), known as “Vishu”. (All over India this is nearly the same, except in southern Kerala.) The tradition of “Vishukkani” is rooted in the belief that the New Year should start with seeing auspicious objects before sunrise. The Sun who was part of the contempt shown to Siva during the Dakshayaga was in Metam Rasi. The Sun in each rasi (or Zodiac sign) has a separate name. In Metam Rasi he is called “Twashtav”. It is this Twashtav who was an ally to the disrespect shown towards Siva. Consequently Siva’s loyal soldiers or the “Bhoothagana” uprooted all Twashthav’s teeth. The belief is that it is inauspicious to first see the light of this disgraced and toothless Sun on the first day of the year, instead the first sight should be the auspicious objects of vishukkani. Who or what, to Keralites, is more auspicious than Sree Guruvayurappan? It indeed is splendid to start the New Year by seeing Sree Guruvayurappan, the ultimate incarnation of all that are auspicious.

Vishu is related to “vishuvam” (equinox) when the duration of day and night becomes equal at earth’s equator. This happens twice a year. About 2000 years ago this happened in Metam and Thulam rasis. (Due to the very slow oscillation of earth’s axis, vishuvams occur about three weeks earlier now, referred to as precession of equinoxes). Vishuvam occurs half way during “utharayanam”, the Sun’s apparent shift towards the north or half way during “dakshinayanam” the Sun’s apparent shift towards the south. Out of these two the one at the middle of utharayanam is celebrated as vishu. (This is also called “vasantha-vishuvam”, the beginning of the seasons, the first day of spring and hence the beginning of the year, according to Arshabharatha tradition (rthunam kusumakara – Gita). 2000 years ago, Varahamihiran fixed this day as New Year day, which occurred on the first day of Metam, and all over India this is still followed.)

Vishukkani is observed just before the sunrise after Meta-sankrama (the transition between Meenum and Metam Rasis).

Back to Top

Vaisakha Maasam

(May 4 - June 1, 2011)

ഗുരുഭ്യോ നമഃ
മാതര്‍മ്മേ മധുകൈടഭഘ്നി മഹിഷപ്രാണാപഹാരോദ്യമേ
ഹേളാനിര്‍മ്മിതധൂമ്രലോചനവധേ ഹേ ചണ്ഡമുണ്ഡാര്‍ദ്ദിനീ
നിശ്ശേഷീകൃതരക്തബീജദനുജേ നിത്യേ നിസുംഭാപഹേ
സുംഭധ്വംസിനി സംഹരാശുദുരിതം ദുര്‍ഗ്ഗേ നമസ്തേബിംകേ

നമ്മുടെ പൂര്‍വ്വികര്‍ രണ്ടു വിധത്തില്‍ കാലഗണന ചെയ്തിട്ടുണ്ട്. ഒന്ന് സൗരമാനം. രണ്ടാമത്തേത് ചാന്ദ്രമാനം. ആദ്യത്തേത് സൂര്യനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. പിന്നത്തേത് പ്രധാനമായി ചന്ദ്രനെ പ്രധാനമായി കണക്കാക്കിയിട്ടുമുള്ളതാണ്. നമുക്കേവര്‍ക്കും അറിയാവുന്നതുപോലെ ചന്ദ്രനെ കണക്കാക്കുംപോള്‍ സൂര്യനെ ആശ്രയിക്കാതെ കഴിയില്ല. ഭൂമിയില്‍ നിന്ന് നോക്കുംപോള്‍ സൂര്യനും ചന്ദ്രനും ഏതു ദിശയില്‍ നില്‍ക്കുന്നൂ എന്ന് നോക്കിയാണല്ലോ തിഥികള്‍ അതായത് വെളുത്തവാവ്, കറുത്തവാവ് തുടങ്ങിയവ കണക്കാക്കുന്നത്. കറുത്ത വാവു കഴിഞ്ഞ് അടുത്ത കറുത്തവാവുവരെ ആണ് സാധാരണയായി കണക്കാക്കുന്ന ചന്ദ്രമാസങ്ങള്‍. അതിനിടയില്‍ വരുന്ന വെളുത്തവാവ് ഏതു നക്ഷത്രത്തിലാണോ വരുന്നത്. ആമാസത്തിന് ആ നക്ഷത്രവുമായി ബന്ധപ്പെട്ട പേരായിരിയ്ക്കും. വിശാഖാ നക്ഷത്രത്തില്‍ വെളുത്തവാവു വരുന്ന മാസമാണ് വൈശാഖമാസം.

വൈശാഖമാസം വളരെ വിശേഷപ്പെട്ട മാസമാണ്. ദാനധര്‍മ്മങ്ങള്‍ക്ക് പ്രധാനപ്പെട്ടകാലമാണ് വൈശാഖം. അമ്മമാരും മുത്തശ്ശിമാരും കുട്ടികള്‍ക്ക് മാങ്ങ മുതലായ പഴങ്ങള്‍ .കൊടുക്കുന്നകാലമായിട്ടാണ് വൈശാഖമാത്തെ കുറിച്ച് പറയുംപോള്‍ ഓര്‍മ്മവരിക. ദാനത്തിന് അത്ര പ്രാധാന്യം കൊടുത്തിരുന്നു. എന്തുകൊണ്ട് വൈശാഖമാസത്തില്‍ ഈ ദാനങ്ങള്‍ക്കും മറ്റും ഇത്ര പ്രാധാന്യം ഉണ്ടായി? ഭൂമിയിലെ ഏറ്റവും നല്ല ഋതു വസന്തമാണെന്ന് ഒരു വിധം എല്ലാവ്ര‍ക്കും സമ്മതം ആകുന്നതാണ്. (ഒരു പക്ഷേ അലര്‍ജ്ജികാര്‍ക്ക് അത്ര നല്ലതായി തോന്നുന്നുണ്ടാവില്ല) ചാന്ദ്രമാനപ്രകാരം ഉള്ള ചൈത്രം വൈശാഖം എന്നീ മാസങ്ങളാണ് വസന്തം. കനഡക്കാരായ നമ്മള്‍ക്ക് വസന്തം ശരിയ്ക്കു പറഞ്ഞാല്‍ വൈശാഖത്തിലേ ആകുകയുള്ളൂ. അതുവരെ ചെടികളെ എല്ലാം വാട്ടിക്കളയുന്ന തണുപ്പ് പ്രതീക്ഷിയ്ക്കാവുന്നതാണല്ലോ. അങ്ങിനെ നല്ല ഋതുവും മാസവുമൊക്കെ ആയ വൈശാഖത്തിന് പിന്നേയും ഉണ്ട് പ്രത്യേകതകള്‍. വിഷ്ണുഭജനത്തിന് വളരെ യോജിച്ചകാലമാണ് ഈകാലം. ജപം ഹോമം ദാനം വ്രതം എന്നിവയെല്ലാം ഏറ്റവും ഫളം ചെയ്യുന്നകാലവും ആണ് ഇത്. മുംപൊക്കെ ഗുരുവായൂരില്‍ വൈശാഖക്കാലത്ത് ഉള്ള തിരക്ക് ഒരു പ്രത്യേകം തരം തിരക്കാണ്. തികഞ്ഞ ഭക്തന്മാരൊക്കെ ഏതുവിധേനെയെങ്കിലും അംപലത്തില്‍ എത്താന്‍ ശ്രമിയ്ക്കുന്നതുകൊണ്ട് വൈശാഖത്തില്‍ ഉണ്ടാവുന്ന തിരക്ക് വളരെ സുഖമുള്ള തിരക്കായിരിയ്ക്കും. കാലം മാറി. ഇപ്പോള്‍ ജ്വല്ലറികള്‍ക്കുമുന്നിലാണത്രേ. അവരും തികഞ്ഞഭക്തന്മാരാണ്. ഭക്തി വേറെ ഒന്നിനോടാണ് എന്നു മാത്രം.

വൈശാഖമാസത്തിലാണ് ഭഗവാന്‍റെ നരസിംഹാവതാരം, പരശുരാമാവതരാം, ബലരാമാവതാരം. എന്നീ മൂന്ന് അവതാരങ്ങള്‍ നടന്നത് എന്നതും ഈ മാസത്തിന്മേന്മയേറ്റുന്നു. അതില്‍ പരശുരാമാവതാരവും ബലരാമാവതാരവും അക്ഷതൃതീയയിലാണ് നടന്നത് എന്നു പറയപ്പെടുന്നു. നരംസിംഹാവതാരം വെളുത്ത ചതുര്‍ദ്ദശിയക്കു നടന്നതായാണ് പറയാറുള്ളത്. കൃതയുഗം തുടങ്ങിയതും വൈശാഖമാസത്തിലെ അക്ഷത്തൃതീയയ്ക്കാണത്രേ.

നമ്മുക്കും നമ്മുടെ സമൂഹത്തിനും വേണ്ട് നമ്മള്‍ക്ക് ആചരിയ്ക്കാവുന്ന വലിയൊരു കാര്യമാകും വൈശാഖമാസത്തെ വ്രതം. എന്തെന്നാല്‍ വ്രതം നമുക്ക് മാനസികമായ തുലനാവസ്ഥ നേടിത്തരുന്ന ഒരു കാര്യമാണ്. പലവിധവേവലാതികള്‍ കൊണ്ടു നടക്കുന്നവരാണ് നമ്മളില്‍ അധികവും നമ്മള്‍ക്കു ചുറ്റും ഉള്ളവരില്‍ പലരും. ശാന്തമനസ്സുള്ളവരര്‍ക്ക് ഉള്ള ഒരു പ്രധാനകഴിവാണ് മറ്റുള്ളവര്‍ക്ക് സമാധാനം കൊടുക്കാന്‍ കഴിയുമെന്നത്. വ്രതം മുതലായ അദ്ധ്യാത്മികസാധനകള്‍ കൊണ്ട് മനസ്സമാധാനം നേടിയെടുക്കാന്‍ നമ്മള്‍ക്കായാല്‍ അത് സമൂഹത്തിന് വലിയ ഉപകരമാവും എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.

വൈശാഖമാസം മുഴുവന്‍ വ്രതം നോല്‍ക്കുന്നവര്‍ വളരെ ഭാഗ്യവാന്മാരാണ്. എന്നാല്‍ അക്ഷത്തൃതീയ, വൈശാഖത്തിലെ വെളുത്ത ദ്വാദശി, വൈശാഖത്തിലെ പൗര്‍ണ്ണമി എന്നിവയ്ക്ക് വ്രതം എടുക്കുന്നവര്‍ക്കും ഏതാണ്ട് തത്തുല്യമായ ഫലം കിട്ടുമെന്നു പറയപ്പെടുന്നു. വ്രതം എന്നാല്‍ ഭക്ഷത്തെ കുറിച്ച് ഉള്ള എന്തോ നിയന്ത്രണമാണ് എന്നായിരിയ്ക്കും പലരും ധരിച്ചിരിയ്ക്കുന്നത്. ഭക്ഷണനിയന്ത്രണവും കൂടി വേണം എന്നതാണ് സത്യം. ശുദ്ധനാണ് എന്ന് സ്വയം ചതോന്നുന്ന കാര്യങ്ങളേ അന്ന് ചെയ്യാവൂ. അതിന് പൂര്‍വ്വികര്‍ ചില കാര്യങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. അത് അനുസരിയ്ക്കുകയാണ് ഏറ്റവും എളുപ്പമായത്. അതില്‍ ഭക്ഷണനിയന്ത്രണം കൂടി ഉണ്ടെന്നേ ഉള്ളൂ.

വ്രതത്തിന് ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങള്‍ എന്താണെന്നു നോക്കാം. ബ്രഹമചര്യം, ഭക്ഷണനിയന്ത്രണം, ശാരീരികശുദ്ധി, വാക്കിനെ നിയന്ത്രിയ്ക്കല്‍, ആദ്ധ്യാത്മികകാര്യങ്ങളില്‍ മാത്രം ശ്രദ്ധിയ്ക്കല്‍, ദേവപൂജ, നാമഞ്ജപം, മൗനം എന്നിവയൊക്കെ വ്രതത്തിനു യോജിച്ചവയാണ്. സ്ത്രീപുരുഷസംങ്ഗം ഒഴിവാക്കിയതുകൊണ്ടുമാത്രം ബ്രഹ്മചര്യം സംഭവിയ്ക്കില്ല. ബ്രഹ്മചര്യം ശാരീരികമായും മാനസികമായും ആചരിയ്ക്കണം., ഒന്നും കഴിയ്ക്കാതിരിയ്ക്കുന്നത് തന്നെ ആണ് ഏറ്റവും ഉത്തമമായത്. പഴം മുതലായതേ കഴിയ്ക്കൂ എന്നു വയ്ക്കാം. അല്ലെങ്കില്‍ അരിഭക്ഷണം വേണ്ടെന്നു വെയക്കാം. ചിലര്‍ ഒരിയ്ക്കല്‍ മാത്രമേ ഭക്ഷണം കഴിയ്ക്കൂ എന്നു വയ്ക്കുന്നവരും ഉണ്ട്. മദ്യം മാംസം, ഉള്ളി, കൂണ് മുതലായത് ഒഴിവാക്കാന്‍ കൂടി ശ്രദ്ധിയ്ക്കണം. ഭക്ഷണം അത്യാവശ്യത്തിനുമാത്രമേ ഏതുവിധത്തിലായാലും കഴിയ്ക്കാവൂ. രാവവിലെയും വൈകുന്നേരവും കുളിയ്ക്കുക വിഴുപ്പ് മുതലായത് ധരിയ്ക്കാതിരിയ്ക്കുക, എണ്ണ സോപ്പ് മുതലായ സുഖകരമായ വസ്തുക്കള്‍ ഉപയോഗിയ്ക്കാതെ വേണം സ്നാനം ചെയ്യാന്‍. മൗനം ആണ് ഏറ്റവും ഉചിതമായ വാക്കിനെ നിയന്ത്രിയ്ക്കല്‍. അല്ലെങ്കില്‍ വ്രതത്തിന് യോജിയ്ക്കാത്തത് ഒന്നും പറയാതിരിയ്ക്കലും ആകാം. ടിവി മുതലായി മനസ്സിനെ വ്യതിചലിപ്പിയ്ക്കുന്ന കാര്യങ്ങളില്‍ ഒന്നും ശ്രദ്ധിയ്ക്കാതെ വ്രതത്തിനു യോജിച്ച ആദ്ധ്യാത്മികകാര്യങ്ങളില്‍ തന്നെ ശ്രദ്ധിയ്ക്കണം. അതിന് ദേവപൂജ, നാമഞ്ജപം എന്നിവയൊക്കെ ചെയ്തുകൊണ്ടിരിയ്ക്കലാണ് നല്ലത്. ഇങ്ങിനെ നിശ്ചയിച്ചദിവസങ്ങളില്‍ വ്രതം കഴിയുംപോള്‍ നമുക്ക് തന്നെ ഞാന്‍ ശുദ്ധനാണ് എന്ന തോന്നല്‍ ഉണ്ടായിവരും. അത് നമുക്കും സമൂഹത്തിനും ഉപകാരത്തിനായിത്തീരുകയും ചെയ്യും

നമ്മുടെ പരിമിതികള്‍ വെച്ച് നമുക്ക് വ്രതം ആചരിയ്ക്കാം. ആദ്യം തീരുമാനിയ്ക്കുന്നതിന് പിന്നെ മാറ്റം വരാതെ ഇരിയ്ക്കാന് ശ്രദ്ധിയ്ക്കണം എന്നു മാത്രമേ ഉള്ളൂ. സ്വല്‍പ്പമേവാസ്യ ധര്‍മ്മസ്യ രക്ഷതേ മഹതോഭയാത്. എന്നുണ്ട്. ആദ്ധ്യാത്മികധര്‍മ്മം കുറച്ചെങ്കിലും ചെയ്ത്ാല്‍ അത് വലിയ ഭയങ്ങളില്‍ നിന്ന് രക്ഷിയ്ക്കും എന്നുള്ളതാണല്ലോ. ആദ്ധ്യാത്മികവഴികളില്‍ നിന്ന് വ്യതിചലിയാക്കാതെ മുന്നേറാന് ഗുരുവായൂരപ്പന്‍ അനുഗ്രഹിയ്ക്കട്ടെ.

English translation of the above:
Salutations to the teacher!
Salutations to Mother-goddess Durga, the eradicator of evil demons such as Madhu, Kaitabha, Mahisha, Dhoomralochana, Rakthabeeja, Chanda, Munda, Sumbha and Nisumbha. Kindly free us all from our sufferings. We prostrate ourselves in front of you.

Our ancestors followed time, or months, in two ways. One related to the Sun (Mesha, Vrishabha, etc.) and the second mainly related to the Moon (Aswinam, Karthikam, etc.). As we all know, if we follow time with respect to the Moon the Sun’s role is apparent. As we observe the sky geocentrically, we estimate full-moon and new-moon days by simultaneously observing the positions of the Moon and the Sun. A lunar month starts from one new moon and ends at the next new moon. The geo-sphere, as one sees it, is divided in to 27 “Nakshthramsa” each equal to 13⅓°. In the middle of the lunar month appears the full moon. The month gets its name from the name of the nakshthramsa in which the full moon rises. If it rises in Visakha nakshtramsa, the month is called Vaisakham.

The Vaisakha month is very auspicious to us. It is an important month for giving charity and doing virtuous deeds. When we think of the Vaisakha month we will relate it to the time that our mothers and grandmothers gifted us with fruits such as mangoes. Giving charity was considered supremely important. Why did it become important to give charity in Vaisakham? Everyone will admit that the best season on Earth is Vasantha-rthu. (But spring season may not be that great for allergy sufferers!) In lunar calendar Vasantham falls in Chaitharm and Vaisakham months. For us in Canada, spring starts in Vaisakham only. We have the long winter that makes the trees nearly lifeless until then. There is more to Vaisakham than just being a good season and a good month. Japa-Homa-Dana-Vratha are more effective in Vaisakam. Earlier, the gathering at Guruvayur temple (Kerala) in Vaiskham was something very special and very crowded. But indeed it was a very pleasant crowd. Time has changed. Now they crowd in front of jewelers. They are also great devotees. Only difference is that the devotion is towards something else!

Vaisakham is auspicious also because the three incarnations of the Lord, Narasimha, Parasurama and Balarama, happened in this month. It is said that the Parasurama and Balarama incarnations happened on “Akshaya Thritheeya” and the Narasimha incarnation on the “Suklapaksha Chathurdasi”. It is also known that “Krithayuga” commenced on “Akshaya Thritheeya”.

The vaisakha vratha that we observe will be something significant for us and equally for our community. The vrata earns us a mental equanimity (sarvathra samadarsana – Gita). Many around us are burdened with different types of mental anxieties. Those with pious mind have the important ability to transfer their calmness to others. Needless to say that if we acquire equanimity by observing vratha and similar virtuous actions our community will find the benefits.

Blessed are those who observe vratha for the whole Vaisakham. But it is said that nearly blessed are those who observe vratha on akshaya thritheeya, suklapaksha dwadasi and the full moon day. Many have misunderstood that vratha means control on what one eats. It is true that this control is important. During vratha do things only that make you believe that you are doing those as a clean person. Our ancestors have laid down certain guidelines for that. It indeed includes the control on what you intake.

Let us see what one should be aware of, related to vratha: Celibacy, control on what one eats, cleanliness, control on what one speaks, attention on only matters related to one’s soul, propitiation, chanting Lord’s names, silence. Celibacy does not mean only staying away from sexual actions. It must relate to body as well as to mind. Fasting is indeed the best. One may decide to eat only fruits, or decide to avoid rice based items. One may decide to eat only once a day. Be particular to avoid alcohol, meat, onions and mushrooms. In any case eat only what is absolutely necessary. Wash yourself twice a day. Avoid oils and soaps and such pleasing-to-the-mind items. Do not wear soiled clothes. The best way to control your words is to maintain silence. Or do not talk about anything that is not part of vratha. Rather than watching TV etc. that makes your mind wander improperly, immerse yourself in matters that are related to the soul. For that, propitiation and chanting the Lord’s name are most suitable. At the end of such an observance of vratha one will feel very pure. One will become more beneficial to the well being of oneself and to the community at large.

We can observe vratha staying within our own limits. Once you choose what path to follow, stay determined to not deviate from it. Even a few actions related only to the soul will protect you from great fears. Let Guruvayurappan bless you to not deviate from the path related to your soul, the “adhyatmika ways”.

Back to Top

Akshaya Thritiya

(Comes in May-June/Medam-Edavam)

ചന്ദ്രനെ അനുസരിച്ചും സൂര്യനെ അനുസരിച്ചും ഉള്ള കാലഗണനപ്രകാരം ചാന്ദമാനം എന്നും സൗരമാനെ എന്നും രണ്ടുവിധത്തിലുള്ള വര്‍ഷങ്ങള്‍ ഉണ്ട്. അതില്‍ സൗരമാനപ്രകാരം ആണ് കേരളത്തില്‍ ഉപയോഗിച്ചു വരുന്ന മാസങ്ങളായ മേടം ഇടവം മുതലായത്. ചാന്ദ്രമാനപ്രകാരം ഒരു അമാവാസി മുതല്‍ അടുത്ത ആമാവാസി വരെ വരുന്ന കാലയളവിനെ ആണ് മാസം എന്നു പറയുന്നത്.അതിനടയ്ക്കു വരുന്ന വെളുത്തവാവ് ഏതു നക്ഷത്രത്തില്‍ വരുന്നുവോ ആ നക്ഷത്രത്തിന്‍റെ പേരിലായിരിയ്ക്കും ആ ആമാസം അറിയപ്പെടുക. അതില്‍ ചിത്രാനക്ഷത്രത്തില്‍ വാവുവരുന്ന മാസം ചൈത്രം ആകും. പിന്നെ വിശാഖാ നക്ഷത്രത്തിലാണ് വാവുവരിക. അത് വൈശാഖമാസമാകും. വൈശാഖമാസം മുഴുവന്‍ വ്രതം അനുഷ്ഠിച്ചാല്‍ ചതുര്‍വ്വിധ പുരുഷാര്‍ത്ഥങ്ങളും കരഗതമാകും എന്നാണ് വിശ്വാസം. വൈശാഖമാസത്തില്‍ തന്നെ വെളുത്ത പക്ഷത്തിലെ തൃതീയയായ അക്ഷത്തൃതീയ, വെളുത്ത പക്ഷത്തിലെ ദ്വാദശി, ആമാസത്തിലെ പൗര്‍ണ്ണമി എന്നിവയ്ക്ക് വ്രതം അനുഷ്ഠിച്ചാല്‍ വൈശാഖമാസം മുഴുവന്‍ വ്രതം അനുഷ്ഠിച്ചഫലമാകും എന്നാണ് പറയുന്നത്. ഈ മൂന്നു ദിവസത്തില്‍ അക്ഷത്തൃതീയയ്ക്ക് വളരെ അധികം പ്രാധാന്യമുണ്ട്. അക്ഷത്തൃതീയനാളില്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ ഐശ്വര്യം ഉണ്ടാക്കുന്നവയാണ്. അതുകൊണ്ടാണ് അന്ന്സവര്‍ണ്ണം വാങ്ങിയ്ക്കുക മുതലായത് നല്ലതാണ് എന്നു പറയുന്നത്.

വ്രതം അനുഷ്ഠിയ്ക്കേണ്ട വിധാനം എങ്ങിനെ ആണെന്നു പറയാം. തലേദിവസം വൈകുന്നേരം കുളിച്ച് ശുദ്ധമായി ഗുരുക്കന്മാരേയും ഗണപതിയേയും എല്ലാം വന്ദിച്ച് പരദേവതമാരുടെ അനുഗ്രഹം ഉണ്ടാവാന്‍ അവരേയും വന്ദിയ്ക്കുക. പിന്നെ വിഷ്ണുഭഗവാനെ കഴിയുന്നവിധത്തില്‍ പൂജിയ്ക്കുകയോ ദ്ധ്യാനിയ്ക്കുകയോ ചെയ്ത് പിറ്റേ ദിവസം വ്രതം അനുഷ്ഠിയ്ക്കാന്‍ പോകുകയാണ് എന്ന് സങ്കല്‍പ്പിയ്ക്കുക. അന്ന് രാത്രി ലഘുഭക്ണം കഴിച്ച് വ്രതത്തിന് യോജിച്ച രീതിയ്ല്‍ ശുദ്ധമായി കിടന്നുറങ്ങുക. പിറ്റേ ദിവസം നേരത്തെ എണീറ്റ് കുളിച്ച് ഭഗവാനെ വന്ദിച്ച് ക്ഷേത്രദര്‍ശനം മുതലായത് നടത്തി ഈശ്വരസ്മരണയോടു കൂടി വ്രതം അനുഷ്ഠിയ്ക്കുക. ഉപവാസമാണ് വേണ്ടത്. അതിന് വിഷമമാണെങ്കില്‍ ഫലമൂലാദി ഭക്ഷിച്ച് വ്രതം അനുഷ്ഠിയ്ക്കുക. അതിനും ശരീരം അനുവദിയ്ക്കില്ലെങ്കില്‍ അരിഭക്ഷണം ഒഴിവാക്കിക്കൊണ്ട് വ്രതം അനുഷ്ഠിയ്ക്കണം. പിറ്റേ ദിവസം രാവിലെ കുളിമുതലായതുകഴിഞ്ഞ് ഭഗവാനും നിവേദിച്ചത് വല്ലതും കഴിച്ച് വ്രതം അവസാനിപ്പിയ്ക്കുകയും വേണം. വ്രതം കൊണ്ടുണ്ടാവുന്ന ഫലങ്ങള്‍ നഷ്ടപ്പെടാതിരിയ്ക്കാന്‍ അന്നും ഒരു നേരം ഭക്ഷണം കഴിയ്ക്കുന്നതും വ്രതത്തിന് അനുസരിച്ച ജീവിതരീതി കൈക്കൊള്ളുന്നതും വളരരെ ആവശ്യമാണ്.

English translation of above:
"Akshaya" that which never diminishes, is a very auspicious day as per the Hindu calendar and falls on the 3 rd day of the lunar month of Vaikasi. The day is generally observed by fasting and worship of Lord Vasudeva. It is believed that fasting on this occasion will bring prosperity and good health. Any venture initiated or valuables bought on this day are considered to bring success and good fortune. Gold and gold jewellery bought and worn on this day signify never diminishing good fortune.

Back to Top

Krishna Ashtami or Ashtami Rohini

(Comes in Aug-Sept/Karkidakam-Chingam)
It is supposed to be the "birthday" of Sree Krishna.

The Mythological interpretation and its relevance:
Krishna is a theophanic manifestation with various attributes. It is considered a "Poorna Avatara" - meaning a complete/full theophanic manifestation as opposed to other deities. The reason quoted is that a partial/incomplete manifestation cannot fulfill all the expectation of those who are likely to "face HIM". That Krishna could do is the best reason to describe HIM as a "Poorna Avatara".

It is equally important to realize that "GOD" is not a phenomenon hiding in a far away & distant realm. This aspect will amply be demonstrated by studying and researching the life and times of Krishna.

According to the two phases of moon, each month is divided into a waning period and a waxing period. After waxing period comes the full moon, and after the waning period comes the new moon and each phase is 15 days. A name is given to each day starting from "Prathama" and ending at New moon or Full moon. The name given for the eighth day is called "Ashtami". Because of the system of two cycles in a month Ashtami comes twice in a month. The Ashtami that comes before the new moon is called "Krishna Ashtami". It is believed that Sree Krishna was born on a Krishna Ashtami day in the Malayalam month of Chingam - which falls roughly in the period from the middle of August to the middle of September. Hence it is known as "Janmashtami" or "Krishnashtami".

In the same way, in the Indian system of lunar month calculation, there is a cycle of 27 days which repeats itself and each day is considered to be "occupied" by a "star". Since Krishna is said to have been born on a day with the star "Rohini", and it so happens that in Chingam, each year, Rohini and Ashtami happens to coincide at some point in the day or night it has come to be known as "Ashtami Rohini", particularly in South India where the "star" on which one is born is given very high "importance".

It is believed that thinking about Krishna and chanting HIS various names create a soulful connection between the one who undertakes it and HIM.

Back to Top

Vinayaka Chathurthi

(Comes in Aug-Sept/Karkidakam-Chingam)
വിനായകചതുര്‍ത്ഥി എന്നത് ഗണപതിയുടെ ജന്മദിനമാണ് എന്ന് പലയിടത്തും കാണുന്നു. പലകാരണങ്ങളുണ്ടാകാം. ഒരു പ്രധാനകാരണം സൂചിപ്പിയ്ക്കാം.ജാതകത്തിലെല്ലാം ഉള്ള രാശിചക്രം നോക്കിയാല്‍ അതില്‍ ഇടതുഭാഗത്ത് മുകളിലുള്ള കള്ളി മീനം രാശിയാകും. വലതുഭാഗത്ത് താഴെ കള്ളി കന്നിരാശിയും. ഇത് ഈ വിധത്തില്‍ വരയ്ക്കുന്നതിന് കാരണം ഉണ്ട്. വടക്കുകിഴക്കേ മൂല, അതായത് ഈശാനകോണ്‍ അഥവാ മീനം രാശി മുകളിനെ സൂചിപ്പിയ്ക്കുന്നതാണ്. കന്നിരാശി അഥവാ തെക്കുപടിഞ്ഞാറേ മൂല, അല്ലെങ്കില്‍ നിരൃതികോണ്‍ കീഴ്ഭാഗത്തെ സൂചിപ്പിയ്ക്കുന്നു. അങ്ങിനെ നോക്കുംപോള്‍ കന്നിമുതല്‍ മീനം വരെ സൂര്യന്‍റെ ഗതി മുകളിലേയ്ക്കാണ് എന്ന മസ്സിലാകും. മീനം മുതല്‍ കന്നിവരെ താഴത്തേയ്ക്ക് ആണെന്നും മനസ്സിലാകും. സൂര്യന്‍ കന്നിയിലേയ്ക്ക്പ്രവേശിയ്ക്കുന്നതിന്‍റെ മുന്നെ അതായത് മുകളിലേയ്ക്കുള്ളപ്രയാണം ആരംഭിയ്ക്കുന്നതിന് മുന്നെ ചിങ്ങമാസത്തിലാണ് അധികപക്ഷവും വിനായകതുര്‍ത്ഥി വരുന്നത്. ഏതാണ്ട് ഇതിനെതിരായി വരുന്ന താഴത്തേയ്ക്കുള്ളപ്രയാണം ആരംഭിയ്ക്കുന്നതിന് മുന്നെ ശിവരാത്രിയും വരും. അങ്ങിനെ നോക്കുകയാണെങ്കില്‍ നമ്മുടെ വാസസ്ഥാനമായ ഭൂമിയിലെ ഒരു വര്‍ഷത്തിലെ ഉന്നമനത്തിന്ന്‍റെ തുടക്കം ആണ് വിനായകചതുര്‍ത്ഥി എന്ന് മനസ്സിലാകും.

ഈ ഉന്നമനസമയം ഭൂമിയിലെ അന്തേവാസികളായ നമ്മളേയം ബാധിയ്ക്കുന്നുണ്ടാവണമല്ലോ. അതിനാല്‍ വിനായകചതുര്‍ത്ഥി നമ്മള്‍ പരിഗണിയ്ക്കുംപോള്‍ ഭൂമിയിലെ പ്രകൃതിയോട് ചേര്‍ന്ന് ഉന്നമനത്തിനുള്ള നമ്മുടെ ഉദ്യമമായി മാറും അത്.

ഗണപതി വിനായകതുര്‍ത്ഥിയക്ക് ധാരാളം ഭക്ഷണം കഴിച്ച് നടക്കുംപോള്‍ തട്ടിത്തടഞ്ഞ് വീണു എന്നും വയര്‍ പൊട്ടി അപ്പോള്‍ പാംപിനെ കൊണ്ട് വയര്‍കെട്ടി എന്നും അത് ചന്ദ്രന്‍ കണ്ടു ചിരിച്ചൂ എന്നും അതിനാല്‍ ഗണപതി ചതുര്‍ത്ഥിദിവസം ചന്ദ്രനെ കാണുന്നവര്‍ക്ക് ദോഷമുണ്ടാകുമെന്ന് ചന്ദ്രനെ ശപിച്ചൂ എന്നും കഥയുണ്ട്. യോഗത്തിലെ പലേ സങ്കേതങ്ങളും ഉപയോഗിച്ചുള്ള കഥയാണ് ഇതെന്നതിനാല്‍ ഇതിനെ വെറും കഥയായി കാണരുത്. ഇത് വ്യക്തമാക്കാന്‍ വളരെ വലിയലേഖനം തന്നെ വേണ്ടിവരും എന്നതിനാല്‍ ഇപ്പോള്‍ അതിനു മുതിരുന്നില്ല. (ചന്ദ്രന്‍ , സിദ്ധിയ്ക്കേണ്ട മോക്ഷസ്വരൂപമായ അമൃതത്വത്തിന്‍റെ പ്രതിനിധിയാണ്. പാംപ് നമ്മുടെ സുഖഭോഗങ്ങള്‍ രക്ഷിയ്ക്കുന്ന കുണ്ഡലിനീസ്വരൂപയായ പ്രകൃതിയും. സാധനയുടെ ആദ്യപടിയില്‍ അമൃതത്വത്തിന്‍റെഞ്ഛനകള്‍ ഉണ്ടായാലും അവയെ അവഗണിയ്ക്കണം. അല്ലെങ്കില്‍ ശരിയ്ക്കുള്ള ലക്ഷ്യം വെടിഞ്ഞുപോകും എന്നതു പോലെ ഉള്ള പലതും ഈ കഥകൊണ്ട് ഋഷിമാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്)

English translation of above:
Vinayaka Chathurthi is considered the birthday of Lord Ganapathy.

Mythology: Ganapathy is considered to be the ‘LORD’ of intellect and wisdom, and is supposed to be the remover of ‘obstacles’. Ganapathy is said to have been born out of the ‘mud’ on the body of Parvathy.

An astrological chart starts from the top left hand corner and goes in a clockwise direction all the way to where it started from. The start is called “Meenam Rasi”. When each square is considered one month the right bottom corner is called “Kanni Rasi”. The reason for arranging it in this way is to denote that in the “movement of the sun” on a North - South axis, Autumnal Equinox and the vernal Equinox happens around this time. In astrology it is believed that the apparent movement of the sun on its “northern” journey starts from the Autumnal Equinox and therefore considered “going up”. Vinayaka Chathurthi, therefore also denotes the beginning of the “movement UP” from then on. Likewise “Sivaratri” denotes the “movement DOWN” from then on.

There is a story that says on Vinayaka Chathurthy day, Ganapathy had an abnormal feast, and unable to walk properly, fell down, broke his enormous tummy, and using a snake, stitched up his tummy, and Chandran (Moon) saw this and laughed at Ganapathy. Seeing this Ganapathy “cursed” Chandran that anyone who sees him on that day will have a lot of trouble. However the story should not remain just a story.

The Philosophical explanation: In our life’s journey, it is believed that devotion to Ganapathy will help in overcoming the “obstacles” The fall is considered an “obstacle” and the stitching of the tummy with a snake is considered an answer to the troubles. What is being done at the temple is to energize the latent “Kundalini” (according to one branch of raja yoga, one of the six prime centres in our body) and transport it through our central nervous system to its climax, and thereby remove the ill effects of our way of living. Participating in the “birthday celebrations” should energize us to face up to the “obstacles” in our life’s journey.

Back to Top

Thiruvonam

(Comes in Aug-Sept/Chingam-Kanni)
The religious story about Onam is well known. Instead of simply putting that down here, Thirumeni answers a doubt that is there in the minds of many people i.e. why such a good, generous and popular king like Mahabali was banished by Lord Vishnu?
Onam is traditionally celebrated as the day on which King Mahabali returns to Kerala to remind us of the 'Golden Years' of his rule. Naturally, there arises a question, as to why such a "good" King was banished by none other than an AVATARA in the form of VAMANA. Our own Thirumeni gives a credible explanation to this valid sounding question. There is a basic difference between Devas and Asuras. While Devas do all good things for others - even for protecting others at their own peril or the loss of their reputation, Asuras do all good things for their own benefit - even if it is for their own 'Reputation' - that unless this is not "destroyed" it can lead to sycophancy and the accompanying evils later on. It is important to realise that in the stories King Mahabali is described as an Asura king, although "good". But all that he did was to enhance his own prestige. This had to be "destroyed".
There is an important point to remember. And that is - in stories - GOD has not destroyed or killed any one. Only Avataras have done so. Therefore there had to be an Avatara to banish this Asura King.
Stories had to be made out to enlighten us about various philosophical thoughts - may be one can argue that we do not need stories. But who knew, whether stories were needed or not, at a time when these stories were developed. But we do hang on to the stories. Don't we?
Customs associated with Thiruvonam: Read More ..

Back to Top

Navarathri

(Comes in Oct-Nov/Kanni-Thulam)
According to the science dealing with the power gained through the control of the senses through meditation, there exists at the base of our nervous system, one of the prime centers of one of the vital nerves. This is enveloped by energy, emanating as a result of the movement of the Sun. Vinayaka Chathurthi signifies this energy, being at close to its nadir. Pretty much afterwards the Sun and this energy are believed to travel "upwards". This, in astrological terms, means that the Sun moves into Meenam Rasi. This start of the movement of energy in an "upward" journey, is the beginning of "Navarathri". Nava, in Sanskrit, means New. Hence it can literally be called "New night". As far as the earth and we, humans, are concerned, this movement of the Sun is believed to aid the "upward" motion of this energy through our nervous system. That is why, at this time of the year, we try to propitiate Devi, considered to be a synonym for the energy, power, strength, and so on. Tradition, therefore, celebrates the "win" of Devi over Mahisha (signifying the darker side of our own existence). Symbolically the time when the energy reaches its nadir, it is considered the time of Mahishasura. From then onwards, Devi is considered winning, in the sense of going up.

In Kerala, though, Navarathri is given prominence for Pooja Veppu, signifying the blessings obtained on education, which is expected to remove "Darkness" - symbolizing ignorance-. Education is represented by books. That is why we keep books and other educational materials, as well as trade implements at the feet of Devi, to get her blessings. This is done on the eighth day and is removed, with the "education" starting on the tenth day called Vijaya Dasami.

The nine days of Navarathri are celebrated in the eastern part of India as DURGA POOJA; the northern parts celebrate it with Dandia and Garba. The southern states of India celebrate it as Navarathri Golu.

Devi is worshipped as DURGA, meaning the invincible `One who can redeem in situations of distress` for the first 3 days, as LAKSHMI the goddess of Wealth and Prosperity` for the next 3 days and as SARASWATHI, `the Goddess of Learning and Enlightenment’ for the last 3 days.
Customs associated with Navarathri - Golu: Read More ..

Back to Top

Mandalam

(Comes in Nov-Dec/Vrischikam-Dhanu)
The month Vrischikam (Nov-Dec) or Karthikam/Karthigai is the month in which the full moon falls on the star 'Karthika'.

Mandalam season is important for various reasons.
It is believed:

  • Lord Vishnu goes to sleep in the month of "Aashaadha" (mid-July to mid-Aug) and gets up in the month of Karthika.
  • 'Somavaaara Vritha' -the ritual of vratha/penance undertaken on Mondays, to propitiate Lord Shiva is given a special place in the month of 'Karthika'. Thus Karthika/ Vrischikam is significant for both Shaivites and Vaishnavites.
  • Lord Ayyappa’s origins are linked to both Lord Shiva and Lord Vishnu, hence worship of Lord Ayyappa gains special importance.
  • The worship of Ayyappa removes 'troubles' caused by Shani (represents the planet Saturn in our Solar System) and is capable of fulfilling one's righteous earthly desires.
  • The universe had its beginning in this month.

Customs associated with Mandalam: Read More ..

Back to Top